ന്യൂഡൽഹി : വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്തവനയ്ക്കെതിരെ ചിദംബരത്തിന് ബിജെപിയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുകയാണെന്ന ചിദംബരത്തിന്റെ പ്രസ്താവന രാജ്യതാല്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
കഴിഞ്ഞ കാല തെറ്റുകൾ തിരുത്തുന്നതിനു പകരം കുടുതൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. കശ്മീരിൽ വിഘടനവാദം വളർത്താൻ കോൺഗ്രസ്സ് ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ഭീകരരെ അമർച്ച ചെയ്യാൻ എൻ ഡി എ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു. യു പി എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ കശ്മീർ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല. ചിദംബരത്തിന്റെ പ്രസ്താവനയോടുള്ള കോൺഗ്രസ്സിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments