Latest NewsNewsIndia

പുലിയെ തോല്‍പ്പിച്ച് അമ്മ മകളെ രക്ഷപ്പെടുത്തി

ഭോപ്പാല്‍: പുലിയെ തോല്‍പ്പിച്ച് അമ്മ മകളെ രക്ഷപ്പെടുത്തി. 25 വയസുള്ള യുവതിയാണ് തന്റെ കുഞ്ഞിനെ രക്ഷിക്കാനായി അസാമന്യ ധീരത പ്രകടിപ്പിച്ചത്. മധ്യപ്രദേശ് മരിന ജില്ലയിലെ ഭൈസായ് ഗ്രാമത്തിലാണ് പുലിയെ തോല്‍പ്പിച്ച അമ്മയുടെ പോരാട്ടം നടന്നത്.

വീട്ടമ്മയായ ആശയാണ് പുലിയെ തോല്‍പ്പിച്ചത്. ഈ പോരാട്ടം നടത്തുമ്പോള്‍ ആശ നിരായുധയായിരുന്നു. തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനായി രണ്ടു വയസുള്ള കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ പുലി ആക്രമിച്ചു. ആക്രമണം നടക്കുമ്പോള്‍ മകളെ സംരക്ഷിക്കാന്‍ അമ്മ ശ്രമിച്ചത്. വലിയ മുറിവ് ആശയുടെ ശരീരത്തില്‍ ഉണ്ടായി. പക്ഷേ 20 മിനിറ്റോളം നീണ്ട പോരാട്ടത്തിനു ശേഷം ആശയുടെ ധീരതയുടെ മുന്നില്‍ പുലി പരാജതിനായി മടങ്ങി. ഈ പ്രദേശത്ത് ആദ്യമായിട്ടാണ് പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയുന്നത്.

ഗ്രാമത്തിലെ വഴിയില്‍ നടന്നു പോകുന്ന അവസരത്തിലാണ് ആശയെ പുലി ആക്രമിച്ചത്. ആക്രമണത്തില്‍ ആശ നിലത്തു വീണു പോയി. പുലി ആശയുടെ ചുറ്റം നടന്നു വട്ടം കറങ്ങി. ഇതു കണ്ട ആശ മകളെ രക്ഷിക്കാനായി കുട്ടിയെ സാരികൊണ്ട് പൊതിഞ്ഞു പിടിച്ചു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെടനായി ശ്രമിച്ചു. ഇതു കണ്ട പുലി സാരിയില്‍ പിടിത്തമിട്ടു.

ആശയക്ക് പുലിയുടെ ആക്രമണത്തില്‍ അതിന്റെ നഖം കൊണ്ട് വലിയ മുറിവുകള്‍ ഉണ്ടായി. ആഴത്തില്‍ മുറിവ് ഉണ്ടായിട്ടും ആശ പുലിക്ക് മകളെ വിട്ടു കൊടുത്തില്ല. പുലിയോട് പോരാട്ടം നടത്തുന്ന വേളയില്‍ മകളെ ആശ ചേര്‍ത്തുപിടിച്ചു. ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button