തിരുവനന്തപുരം : മന്ത്രി മണിയ്ക്ക് അബദ്ധങ്ങള്‍ പറ്റുന്നത് ഇത് ആദ്യമായല്ല. അതുകൊണ്ടുതന്നെ മന്ത്രി വായ് തുറക്കുന്നത് കാത്ത് നില്‍ക്കുകയാണ് സോഷ്യല്‍മീഡിയ ട്രോളികളും. മന്ത്രി എം എം മണി വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിലെ സോളര്‍ പ്ലാന്റെന്ന പേരില്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തതു ദക്ഷിണ കൊറിയയിലെ എല്‍ജി സിഎന്‍എസ് ഫോട്ടോവോള്‍ട്ടായിക് പ്ലാന്റിന്റെ ചിത്രമാണ്.
ഇതോടെ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ആഘോഷമായി.അതോടെ ഉദാഹരണം കാണിക്കാന്‍ പോസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് മന്ത്രി വീണിടത്തു കിടന്ന് ഉരുളാന്‍ തുടങ്ങി.
ട്രോളന്മാരും പിടികൂടുമെന്നായപ്പോള്‍ ചിത്രങ്ങള്‍ പിന്‍ വലിച്ച് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ട്വിറ്റര്‍ പ്രൊഫൈലില്‍ ചിത്രം ഇപ്പോഴുമുണ്ട്.
Post Your Comments