ചെവിവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയുടെ ചെവി പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഇവരുടെ ചെവിയില്‍ നിന്ന് ഒരു എട്ടുകാലിയാണ് പുറത്ത് വന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ എല്‍. ലക്ഷ്മി എന്ന യുവതിയുടെ ചെവിയില്‍ നിന്നാണു ഡോ: സന്തോഷ് ശിവസ്വാമിയുടെ നേതൃത്തിലുള്ള സംഘം എട്ടുകാലിയെ പുറത്തെടുത്തത്. ചെവിയില്‍ നിന്നു എട്ടുകാലി ജീവനോടെ പുറത്ത് ഇറങ്ങി വരുന്നത് അസാധാരണമായ സംഭവമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
https://youtu.be/wTDbLF3c0_0
Post Your Comments