Latest NewsKerala

വിവാഹത്തലേന്ന് വരന് സംഭവിച്ചത്

തിരുവനന്തപുരം ; വിവാഹത്തലേന്ന് വരൻ തൂങ്ങിമരിച്ചു. മ്യൂസിയത്തിനു സമീപം ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ അനുപം വീട്ടില്‍ പരേതനായ വിജയകുമാറിന്റെ മകന്‍ അഖിലിനെ(29)യാണ് ഇന്നലെ വൈകിട്ടോടെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗം ജീവനക്കാരനായ അഖിലിന്റെ വിവാഹം ഇന്ന് ആറ്റിങ്ങലില്‍ നടക്കേണ്ടതായിരുന്നു. ഇന്നലെ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്ന അഖിലിനെ ഉച്ചയ്ക്കുശേഷം കാണാതാവുകയായിരുന്നു എന്നും തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button