Latest NewsNewsGulf

പൊലീസിനോടുള്ള പേടി മാറ്റാന്‍ ദുബായ് പൊലീസ് ചെയ്ത കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 

ദുബായ് : പൊലീസ് എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും ഭയമാണ്. അതില്‍ പ്രായവ്യത്യാസമൊന്നും ഇല്ല. കുട്ടികള്‍ക്കാണ് പൊലീസ് എന്നു പറഞ്ഞാല്‍ പേടി കൂടുക. കുട്ടികളുടെ പേടി മാറ്റുന്നതിനായി ദുബായ് പൊലീസ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ദുബായ് പൊലീസിന്റെ സൂപ്പര്‍ കാറുകളില്‍ ഒരെണ്ണം വീടിനു മുന്നില്‍ വന്നു നിന്നപ്പോഴുണ്ടായ അവസ്ഥയെ കുറിച്ച് ദുബായ് പൗരന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത് ഇങ്ങനെ . ദുബായ് പൊലീസിന്റെ സൂപ്പര്‍ കാര്‍ വീടിനു മുന്നില്‍ വന്നു നിന്നു. പൊലീസുകാര്‍ നേരെ വീട്ടിലേക്ക്: കയ്യില്‍ സമ്മാനങ്ങളുമായി’-

ദുബായിലെ ഒരു സ്വദേശി കുടുംബം കഴിഞ്ഞ ദിവസം അനുഭവിച്ച കാര്യങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും നടന്ന കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കുടുംബത്തിനായിട്ടില്ല. പൊലീസിനെ ഭയപ്പെടേണ്ട ഒന്നല്ല എന്നു വ്യക്തമാക്കുന്നതിനായിരുന്നു ഈ നീക്കം. ഇതിന്റെ വീഡിയോയും ദുബായ് പൊലീസ് പങ്കുവച്ചു.

നാജി സലാഹ് നാജി എന്ന വ്യക്തിയുടെ ഒരു ട്വീറ്റാണ് പൊലീസിനെ ഇത്തരമൊരു പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. ദുബായ് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഇദ്ദേഹം ട്വിറ്ററില്‍ ഒരു പോസ്റ്റ് പങ്കുവച്ചു. ബന്ധുവായ നാലു വയസുകാരി എപ്പോഴും പൊലീസ് വാഹനങ്ങളും പൊലീസുകാരെയും കണ്ടാല്‍ ഭയപ്പെടുന്നുവെന്നായിരുന്നു ഇത്. കുട്ടിയുടെ സഹോദരന്‍ എപ്പോഴും പൊലീസിന്റെ പേരു പറഞ്ഞ് അവളെ ഭയപ്പെടുത്തുന്നുവെന്നും പറയുന്നു. ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ദുബായ് പൊലീസ് ഇത് തിരുത്തണമെന്ന് തീരുമാനിക്കുകയും കുടുംബത്തിനൊരു അപ്രതീക്ഷിത സന്ദര്‍ശനം ഒരുക്കുകയുമായിരുന്നു.

ദുബായ് പൊലീസിന്റെ സൂപ്പര്‍ കാറില്‍ സംഘം കുടുംബത്തിന്റെ വീടിനു പുറത്തെത്തി. വനിതാ പൊലീസുകാരി വീട്ടിലേക്ക് കയറി ചെല്ലുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് കുടുംബത്തെ ഞെട്ടിച്ചത്. പൊലീസുകാരുടെ അപ്രതീക്ഷിത വരവും സമ്മാനവും ലഭിച്ചപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കും അത്ഭുതം. ആദ്യം കുട്ടികള്‍ ഭയന്നെങ്കിലും പിന്നീട് പൊലീസുകാരുമായി കൂട്ടായി. പൊലീസുകാരുമായി സൗഹൃദം പങ്കുവച്ചും കാറില്‍ കയറിയും കുട്ടികള്‍ തിമിര്‍ത്തു. വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കും പൊലീസിന്റെ നീക്കം അത്ഭുതം പകരുന്നതായിരുന്നു. ഇത്തരമൊരു പ്രവര്‍ത്തി നടത്തിയ ദുബായ് പൊലീസിന് സ്വദേശി കുടുംബം ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button