Latest NewsNewsGulf

ദുബായ് ഫിറ്റനസ്സ് ചാലഞ്ചിനു മുന്നോടിയായി നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കൊപ്പം രാജകുമാരനും

 

ദുബായ് : ദുബായിലെ ഫിറ്റ്‌നസ്സ് ചാലഞ്ചിനു മുന്നോടിയായി രാജകുമാരന്‍ ഷെയ്ഖ് മണ്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷ്ിദ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ചാലഞ്ചിന്റെ ഭാഗമായി കെയ്റ്റ് ബീച്ചില്‍ നടന്ന കയര്‍ കെട്ടിവലിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുകയും. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം അദ്ദേഹം മറ്റ് കായികമത്സരങ്ങളിലും പങ്കെടുത്തു. ഇതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

ചാലഞ്ചിന്റെ ഭാഗമായി നടന്ന അത്യപൂര്‍വ മത്സരങ്ങളായ വീല്‍ ചെയര്‍ റേസിംഗ്, അമിത ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വീല്‍ ചെയറില്‍ ഇരുന്നുള്ള ബാഡ്മിന്റണ്‍ കളി, തുടങ്ങിയ ഇനങ്ങളിലും അദ്ദേഹം പങ്കാളിയായി. രാജകുമാരന്‍ കായിക മത്സരത്തില്‍ പങ്കെടുത്തതിന് ദുബായ് പൊലീസ് നന്ദി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button