KeralaLatest NewsNews

“സഹോദരീ സഹോദരന്മാരേ; എല്ലാവര്‍ക്കും എന്റെ നമസ്കാരം ” കാണികളെ കയ്യിലെടുത്ത രാഷ്ട്രപതി ഇന്ന് കേരളത്തിന്റെ ഹീറോ: ദേശീയഗാനത്തെ ബഹുമാനിക്കാനുള്ള വഴിപറഞ്ഞപ്പോൾ സദസ്സിന്റെ കയ്യടി

തിരുവനന്തപുരം: ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ‘സഹോദരീ സഹോദരന്മാരേ; എല്ലാവര്‍ക്കും എന്റെ നമസ്കാരം’ എന്നു പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. സാമൂഹിക-വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളില്‍ കേരളം നേടിയ പുരോഗതിയെ പറ്റി രാഷ്‌ട്രപതി പ്രകീർത്തിച്ചു.കേരളത്തില്‍ തുടങ്ങുന്ന ടെക്നോസിറ്റി രാജ്യത്തിനുതന്നെ അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ ക്രിസ്തുമതം ആദ്യമെത്തിയതും ആദ്യ മുസ്ലിം ദേവാലയം സ്ഥാപിക്കപ്പെട്ടതും കേരളത്തിലാണ് എന്നും അദ്ദേഹം ഓർമ്മിച്ചു. പൗരസ്വീകരണചടങ്ങില്‍ ആദരിക്കല്‍ പ്രസംഗങ്ങള്‍ അവസാനിച്ചശേഷം ചീഫ്സെക്രട്ടറിയുടെ നന്ദിപ്രകടനമായിരുന്നു. ഇതോടെ ചടങ്ങ് അവസാനിക്കാന്‍ പോകുന്നെന്ന് സദസ്സ് കരുതിയിരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. എല്ലാവരിലും ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മനസ്സിലായപ്പോള്‍ രാഷ്ട്രപതി തന്നെ ഇതിന് പിന്നിലെ രഹസ്യം പരസ്യമാക്കി.

സാധാരണ വിശിഷ്ടാതിഥി പ്രസംഗിച്ചശേഷം നന്ദിപ്രകടനത്തിന് കാത്തുനില്‍ക്കാതെ ആളുകള്‍ ഇറങ്ങിപ്പോകുന്ന പതിവുണ്ട്, ഇത് സംഭവിക്കാതിരിക്കാന്‍ ആണ് രാഷ്‌ട്രപതി അവസാനം സംസാരിച്ചത്. കൂടാതെ രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ച്‌ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ഉടൻ തന്നെ ദേശീയഗാനം പാടി ചടങ്ങ് അവസാനിപ്പിക്കുക എന്നരീതി മൂലം ദേശീയ ഗാനത്തിനും മര്യാദ ലഭിക്കുന്നു. അതുവഴി ദേശീയഗാനത്തെയും കാണികള്‍ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ഈ അഭിപ്രായത്തെ ഈ അഭിപ്രായപ്രകടനത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.

കേരളത്തെ സംബന്ധിച്ചിടത്തോളം വികസനവും പുരോഗതിയും പുതുമയല്ലെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം കേരളത്തിന്റെ പാരമ്പര്യമാണ്. നാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനമാണ് കേരളത്തിന് വെളിച്ചമായത് എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ പുരോഗതിയുളള നാട്ടു രാജ്യങ്ങളിൽ ഒന്നായിരുന്നു തിരുവിതാം‌കൂർ . തിരുവിതാംകൂർ ഭരിച്ചിരുന്ന രാജവംശം ജനക്ഷേമത്തിന് സ്വീകരിച്ച നടപടികളാലും പരിഷ്കരണ പരിപാടികളാലും അറിയപ്പെട്ടിരുന്നു വെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button