Latest NewsKeralaNews

സ്വർണ്ണ കടത്ത് മാഫിയയുമായി പി ടി എ റഹീം എം എൽ എക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്

തിരുവനന്തപുരം : സ്വർണ്ണ കള്ള കടത്ത് മാഫിയയുമായി പി ടി എ റഹീം എം എൽ എക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. 2013 ൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണ കട്ടികൾ കടത്തിയ കേസിലെ പ്രതിയായ കൊടുവള്ളി എം പി സി ജൂവലറി ഉടമ അബ്ദുൾ ലൈസുമായാണ് എം എൽ എ ക്ക് അടുത്ത ബന്ധമുള്ളത്. കോഫെപോസ പ്രതിയുടെ അതിഥിയായി എം എൽ എ ഗൾഫ് സന്ദർശിച്ചതിന്റെ തെളിവുകൾ ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടു.

റഹീമിന്റെ മകൻ അബ്ദുൾ ലൈസിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തായിട്ടുണ്ട്. സ്വർണ്ണ കടത്ത് കേസിൽ പ്രതിയായതോടെ അബ്ദുൾ ലൈസിനെതിരെ ഡി ആർ എ, കോഫെപോസ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതോടെ രാജ്യം വിട്ട് വിദേശത്തേക്ക് പോയ ഇയാളുമായി എം എൽ എ നിരന്തരം ബന്ധപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button