ചേര്‍ത്തല: സമരം ചെയ്യുന്ന നഴ്സുമാരെ ആശുപത്രി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മാനേജ്മെന്റിനെ വെല്ലുവിളിച്ച് നഴ്സുമാരുടെ സംഘടന. പ്രവാസി നഴ്സുമാരുടെ സഹായത്തോടെ കേരളത്തില്‍ ആശുപത്രി ആരംഭിക്കാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം യു.എന്‍.എ ഇന്റര്‍നാഷനല്‍ കോ ഓഡിനേറ്റര്‍ ജിതിന് ലോഹി കഴിഞ്ഞ ദിവസം യു.എന്‍.എ പ്രവാസി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നടത്തി.
തൃശൂര്‍ കേന്ദ്രീകരിച്ച് 2019 ൽ ആശുപത്രി തുടങ്ങാനായിരുന്നു ആദ്യപദ്ധതിയെങ്കിലും ചേര്‍ത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രി മാമാനേജ്മെന്റിന്റെ അടച്ചുപൂട്ടല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണിത്. ചേര്‍ത്തലയില്‍ തന്നെ ആശുപത്രി നിര്‍മിച്ച് ജോലി നഷ്ടപ്പെടുന്ന എല്ലാ നഴ്സുമാര്‍ക്കും ജോലി നല്‍കുമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ ജാസ്മിന് ഷാ അറിയിച്ചു.
Post Your Comments