മിലാൻ: ലൈംഗീക ബന്ധത്തിലൂടെ നിരവധി സ്ത്രീകൾക്ക് എച്ച്ഐവി പകർന്ന യുവാവിന് തടവ് ശിക്ഷ. ഇറ്റാലിയൻ പൗരൻ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണു കോടതി 24 വർഷം തടവുശിക്ഷ വിധിച്ചത്. ശാരീരിക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് ഇയാൾ ബോധപൂർവം എച്ച്ഐവി രോഗാണുക്കൾ പകർന്ന് നൽകിയെന്ന് തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും”ഹെർട്ടി സ്റ്റൈൽ’ എന്ന സാങ്കൽപിക പേരിൽ ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 14 വയസു മുതൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു ഇയാളുടെ ചതിക്ക് ഇരയായത്. 2006 എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നു തല്ലുട്ടോ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. വിവേകമില്ലായ്മ കാരണം സംഭവിച്ചതാണിതെന്ന് ഇയാളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അത് തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.
Post Your Comments