ഗാന്ധിനഗര്‍: ഭീകരര്‍ക്ക് ജോലി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഉത്തരം പറയണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. രണ്ട് ദിവസം മുമ്പ് ഭീകര വിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഖാസിം എന്ന ഭീകരന്‍ അഹമ്മദ് പട്ടേലിന് ബന്ധമുളള സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ എക്കോ ടെക്‌നീഷ്യനായി ജോലിചെയ്യുകയായിരുന്നു. ഇതിന് അഹമ്മദ് പട്ടേല്‍ രാജ്യത്തോട് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായവർ ക്ഷേത്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. ഇവരെ പിടികൂടിയതോടെ ഒഴിവായത് വലിയൊരു വിപത്താണ് ഒഴിവായത്. ഭീകരരെ പിടികൂടിയ ഭീകര വിരുദ്ധ സേനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. അതിനാൽത്തന്നെ ഇവർ ഭീകരർ ആയിരുന്നു എന്നത് അഹമ്മദ് പട്ടേലിന് അറിയാമായിരുന്നു എന്നും വിജയ് രൂപാനി പറഞ്ഞു.
2014 ല്‍ അഹമ്മദ് പട്ടേല്‍ ആശുപത്രി അധികാരിയുടെ സ്ഥാനത്ത് നിന്നും രാജിവെച്ചെങ്കിലും രാജി കടലാസില്‍ മാത്രമാണ് നിലനിന്നിരുന്നതെന്നും അതിന്റെ തെളിവാണ് 2016 ല്‍ ആശുപത്രി ഉദ്ഘാടന ചടങ്ങിലെ പട്ടേലിന്റെ ശ്രദ്ധേയമായ സാന്നിധ്യമെന്നും രൂപാനി പറഞ്ഞു.
Post Your Comments