തിരുവനന്തപുരം: നിലവിലെ അബ്കാരി നിയമങ്ങളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനു ഭേഗദതി വരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ പഠനത്തിനു വിദഗ്ധ സമിതിയെ നിയമിക്കാമെന്നും ബവ്റിജസ് കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ ബവ്റിജസ് കോര്‍പ്പറേഷനോട് ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കോര്‍പറേഷന്‍ നിലപാട് ഇതിനു നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം െചയ്യുന്നതടക്കമുള്ള നടപടികളെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചത് നിലവിലെ ക്യൂ സമ്പ്രദായം അപരിഷ്കൃതമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്. ബവ്റിജസ് കോര്‍പറേഷന്‍ നിലപാട് വ്യക്തമാക്കിയതോടെ ഫയല്‍ എക്സൈസ് കമ്മിഷണറുടെ നിലപാട് അറിയാനായി അയച്ചു. ഇതിനുശേഷമേ തുടര്‍ ചര്‍ച്ചകള്‍ നടക്കൂ.
ബവ്റിജസ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് എളുപ്പമല്ലെന്നാണ്. ബവ്കോ മദ്യശാലകളുടെയും ബാറുകളുടേയും അതിരുകള്‍ക്കുള്ളില്‍ മാത്രമേ അബ്കാരി നിയമം അനുസരിച്ച് മദ്യം വിതരണം ചെയ്യാന്‍ കഴിയൂ. പുറത്ത് മദ്യംവിതരണം ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം.
Post Your Comments