വില്ലന്‍ വിശേഷങ്ങളുമായി തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശാല്‍ ആരാധകരുടെ മുന്നിലെത്തിയത്. ചലച്ചിത്ര രംഗത്ത് ഏറ്റവും സീനിയര്‍ നടനായ ലാലേട്ടനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഏറ്റവും വലിയ അംഗീകാരമായാണ് താൻ കാണുന്നതെന്ന് വിശാൽ പറഞ്ഞു.അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി അഭിനയിക്കുക എന്നത്, വരാനിരിക്കുന്ന നിരവധി ചിത്രങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകുന്ന കാര്യമാണെന്നും വിശാല്‍ പറയുന്നു. മലയാളം ശരിയ്ക്കും വഴങ്ങാത്തതിനാല്‍ പല രംഗങ്ങളും ഒന്നിൽ കൂടുതൽ തവണ ഷൂട്ട് ചെയ്യേണ്ടതായി വന്നു.അപ്പോഴൊക്കെ ക്ഷമയോടെ ഒപ്പം നിന്ന് പിന്തുണ നൽകാനുള്ള മനസ്സും അദ്ദേഹത്തിനുണ്ടായെന്ന് വിശാൽ പറയുന്നു . മലയാളം പഠിക്കുക എന്നത് മാത്രമായിരുന്നു വില്ലന്‍ എന്ന സിനിമയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.ഇത്രയധികം സ്നേഹവും പിന്തുണയും നൽകുന്ന മലയാളികളോട് അളവറ്റ ആദരവുണ്ടെന്നും വിശാൽ തന്റെ ഫേസ്ബുക് ലൈവിലൂടെ പറഞ്ഞു.
Post Your Comments