കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോയ 5 പേരുടെ അറസ്റ്റോടെ കേരളത്തിന്റെ ഐഎസ് ബന്ധം എത്ര ഭയാനകമാണെന്ന് വ്യക്തമാകുന്നു. കണ്ണൂരില്‍ അറസ്റ്റിലായ തലശ്ശേരി ചിറക്കര സ്വദേശി ഹംസ ഐഎസിന്റെ കേരളത്തിലെ മുഖ്യ കണ്ണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ക്ക് രാജ്യാന്തരതലത്തില്‍ തീവ്രവാദികളുമായി ബന്ധമുളളതായും പോലീസ് കണ്ടെത്തിയിരുന്നു . കനകമലയില്‍ നടന്ന ക്യാമ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഐഎസിലേക്ക് ജില്ലയില്‍ നിന്നും മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഹംസ മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഐ.എസാണ് ശരിയായ ഇസ്ലാമെന്നും താന്‍ പറയുന്നതു തെറ്റാണെന്നു തെളിയിക്കാന്‍ മതപണ്ഡിതരെ കൊണ്ടുവരാനും ഹംസ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതായാണു വിവരം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒരു ഗ്രൂപ്പിന്റെ നേതാവായി തന്നെ നിയമിച്ചിട്ടുണ്ടെന്നും ഹംസ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. നാട്ടില്‍ വിവാഹം ഉള്‍പ്പെടെ സല്‍ക്കാരങ്ങള്‍ക്ക് ബിരിയാണി തയാറാക്കിയിരുന്ന ഹംസയ്ക്കു പല തട്ടിലുള്ള ആള്‍ക്കാരുമായി സുഹൃദ്ബന്ധമുണ്ട്.
ഈ ബന്ധങ്ങളും ഇസ്ലാമിക വിഷയങ്ങളിലുള്ള അറിവും ഹംസ റിക്രൂട്ട്മെന്റിനായി ഉപയോഗിച്ചു. ബഹ്റൈനില്‍നിന്നു ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കു പോയ കണ്ണൂര്‍, വടകര, കൊണ്ടോട്ടി സ്വദേശികള്‍ കാറ്ററിങ് ജീവനക്കാരുമായിരുന്നു. മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഹംസയുടെ തീവ്രവാദി ബന്ധത്തിന് ശക്തമായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഹംസ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വ്യാജ പാസ്പോര്ട്ടില് പിടിയിലായശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഭീകരസംഘടനയായ അല്‍ ക്വയ്ദയുടെ വിവിധഘടകങ്ങള്‍ ഐ.എസില്‍ ലയിക്കുകയും ഇവയുടെ നേതാക്കള്‍ ഐ.എസിനൊപ്പമാവുകയും ചെയ്തതോടെയാണ് ഐ.എസ് ആശയങ്ങള്‍ തന്നെ ഏറെ സ്വാധീനച്ചതെന്ന് ഹംസ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്പ്രവര്ത്തകരായിരുന്നു. ഇവര്‍ കഴിഞ്ഞവര്‍ഷമാണ് ഐ.എസ് ക്യാമ്പിലേക്കു പോയത്. ഹംസ കുടുംബക്കാരെയുള്‍പ്പെടെ നിര്‍ബന്ധിച്ച് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മരണാനന്തര ജീവിതത്തിന്റെ പരിശീലനത്തിനായി ഇയാള്‍ പലപ്പോഴും ഇരുട്ടുമുറിയില്‍ കഴിയുക പതിവാണെന്നും കണ്ടെത്തി. തലശ്ശേരി ചിറക്കര സീതിസാഹിബ് റോഡില്‍ താമസിക്കുന്ന ഇയാളെ അറബി ഹംസ, താലിബാന് ഹംസ, ബിരിയാണി ഹംസ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 20 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത ഹംസ അറബ് പാരമ്പര്യ ചികിത്സയും നടത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് ബഹ്റിനില്‍ എത്തിച്ച് അവിടെ നിന്നാണ് തീവ്രമതപഠനവും ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള മുറകളും പഠിച്ചതെന്നാണ് വിവരം.
തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഹംസ എന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ ഒരു സ്ഥാപനത്തില്‍ പാചക ജോലിക്കാരനായിരിക്കെയാണ് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി ഹംസ അടുക്കുന്നത്. ഈ ബന്ധം വളര്‍ന്നാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിലേക്ക് ഉയര്‍ന്നത്. ഇതോടെ കേരളത്തിന്റെ ഐഎസ് ബന്ധം എത്ര ഭയാനകമാണെന്ന് വ്യക്തമാകുന്നു. ബഹ്റിനില്‍ ഒരു കാറ്ററിംഗ് സെന്റര്‍ വഴിയും കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസിലേക്ക് എത്തിച്ചിട്ടുണ്ട്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനവും ചുമതലക്കാരനും താലിബാന് ഹംസ തന്നെയാണ്. അടുത്ത കാലത്താണ് ഇയാള്‍ മൊഡ്യൂള്‍ തലവനായി വളര്‍ന്നത്.
Post Your Comments