Latest NewsNewsGulf

ദുബായ് റോഡുകളിലെ വേഗപരിധി കുറയ്ക്കാനുള്ള കാരണം വ്യക്തമാക്കി അധികൃതർ

ദുബായ്: ദുബായിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി കുറച്ചത് സുരക്ഷ ഉറപ്പിക്കാനാണെന്ന് പൊലീസ്​ ഒാപ്പറേഷണൽ അഫയേഴ്​സ്​ അസി.കമാണ്ടർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ സൈഫ്​ അൽ സഫീൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറിൽ എമിറേറ്റ്സ് റോഡിലെയും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെയും വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററായി കുറച്ചിരുന്നു. ദുബായ് ആര്‍.ടി.എ.യും ദുബായ് പൊലീസും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്.

സ്‌പീഡ്‌ ലിമിറ്റ് കുറച്ചതിന് ശേഷം സംഭവിച്ച മാറ്റം പരിശോധിക്കാനായി ഒക്ടോബർ 15 നു ശേഷവും മാർച്ച് 15 നു ശേഷവുമുള്ള വിവരങ്ങൾ പരിശോധിക്കുമെന്ന് ജനറൽ മുഹമ്മദ്​ സൈഫ്​ അൽ സഫീൻ അറിയിച്ചു. മാറ്റം സംഭവിച്ചിട്ടില്ലെങ്കിൽ വേഗപരിധി വീണ്ടും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button