Latest NewsNewsGulf

വിദേശികള്‍ക്ക് റോഡ് ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കവുമായി ഒരു ഗള്‍ഫ് രാജ്യം

 

മനാമ : ഡ്രൈവിങ് ലൈസന്‍സ് ഉള്ള വിദേശികളെല്ലാം റോഡ് ഉപയോഗിക്കുന്നതിനുള്ള നിര്‍ബന്ധിത ഫീസായി മാസം 50 ദിനാര്‍ (ഏകദേശം 8500 രൂപ) അടയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളുമായി ബഹ്‌റൈനില്‍ ട്രാഫിക് നിയമം പരിഷ്‌കരിക്കാന്‍ ആലോചന. എംപി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്. ഫീസ് പ്രാബല്യത്തിലായാലും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന വിദേശികള്‍ക്കു ബാധകമാകില്ല.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവുണ്ടാകും. ഒന്നിലേറെ വാഹനമുള്ള വിദേശികള്‍ അധികമുള്ള ഓരോ വാഹനത്തിനും മാസം 50 ദിനാര്‍ വീതം അടയ്ക്കണം. വാഹനപ്പെരുപ്പം ഒഴിവാക്കാനാണു ഭേദഗതി നീക്കം. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ റോഡ് ഫീസ് പ്രവാസികളെ പ്രേരിപ്പിക്കുമെന്നാണു കണക്കുകൂട്ടല്‍. വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ വിദേശികള്‍ക്ക് ഒരു കാര്‍ മാത്രമെന്ന നിര്‍ദേശം കുവൈത്തിലും പരിഗണനയിലുണ്ട്. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികള്‍ക്കും നിര്‍ദേശം ബാധകമാക്കാനാണ് ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button