ജിദ്ദ: സൗദിയിലെ മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പ്രവാസി ക്ഷേമനിധി ബോര്‍ഡ്. കേരള പ്രവാസി ക്ഷേമനിധി അംഗത്വ കാര്‍ഡ് ഇനിമുതല്‍ സൗദിയില്‍ നിന്നും ലഭ്യമാകും. മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കുകയെന്ന ലക്ഷ്യമാക്കി പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനും അംഗത്വ കാര്‍ഡും അംശാദായ അടവും പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനെയാക്കിയാതായി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ആകുന്നതിനുള്ള പ്രവത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന ആക്കിയതായി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസും ദമാമില്‍ അറിയിച്ചു. ഇനിമുതല്‍ രജിസ്‌ട്രേഷനും അംഗത്വവും കാര്‍ഡു വിതരണവും അംശാദായ അടവുമെല്ലാം ഓണ്‍ലൈന്‍ മുഖേനെ ചെയ്യാന്‍ കഴിയും.
സൗദിയില്‍വെച്ചുതന്നെ അംഗത്വ കാര്‍ഡു പ്രിന്റ് ചെയ്തു നല്‍കാനും ഇനി കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ആയവരുടെ പെന്‍ഷന്‍ തുക 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനും മരണാനന്തര സഹായം ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചതായും ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു. അഞ്ചു വര്‍ഷം 300 രൂപവെച്ച് അടക്കുന്നവര്‍ക്കാണ് അറുപതു വയസിനു ശേഷം പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. എസ്.ബി.ഐ യെ കൂടാതെ മറ്റു ബാങ്കുകളിലും ഇനി അംശാദായം അടക്കാന്‍ കഴിയുമെന്നും ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
Post Your Comments