Latest NewsNewsTechnology

സോഷ്യല്‍ മീഡിയയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്‍ക്ക്‌പ്ലേസ് ചാറ്റ്’ ആപ്പ്

 

കാലിഫോര്‍ണിയ : സോഷ്യല്‍മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡസ്‌ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്‌പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനായാണ് ഇത്.

 സ്‌ക്രീന്‍ ഷെയറിംഗ്, ഗ്രൂപ്പ് വീഡിയോ ചാറ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡ്,ഐയോസ്, പിസി, മാക് തുടങ്ങിയവയില്‍ എല്ലാം തന്നെ ഉപയോഗിക്കാനാവും. ഈ ആപ്പില്‍ മെസേജ് റിയാക്ഷനുകള്‍, മെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. കൂടാതെ ഗിഫ് ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യും. മെസ്സഞ്ചര്‍ പോലെതന്നെയാണ് ഇതും കാണാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button