Latest NewsNewsUKHollywoodInternationalTechnology

പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ സൈബർ ആക്രമണം

ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നു പറഞ്ഞ് രംഗത്തെത്തിയത്. പ്രമുഖ സിനിമാ നടിമാരുടേതടക്കം നിരവധിപ്പേരുടെ നഗ്നചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെന്നും ഇവ പ്രസിദ്ധപ്പെടുത്തും എന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. ഇതോടൊപ്പം ഹോളീവുഡ് നായികമാരുടെയും വിവിധ രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജറിക്ക് എത്തിയവരുടെയും പേരുകള്‍, ചിത്രങ്ങള്‍ എന്നിവയും ചോര്‍ത്തിയതായി ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. വിവരങ്ങളും നഗ്ന ചിത്രങ്ങളും ചോര്‍ന്നതായി ക്ലിനിക്ക് അധികൃതരും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button