Latest NewsIndiaNews

മന്ത്രി ജോർജിനെതിരെ സിബിഐ കേസ്

ബെംഗളൂരു: ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ സിബിഐ കേസ്. തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്‌മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനെതിരെ സിബിഐ കേസെടുത്തത്.

കുറ്റപത്രത്തിൽ ഇന്റലിജൻസ് എഡിജിപി: എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപി സംഭവത്തെത്തുടർന്ന് ജോർജിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ, മന്ത്രി രാജിവച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നു വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജോർജ് രാജി വയ്ക്കില്ലെന്ന് പറഞ്ഞു.

2016 ജൂലൈ ഏഴിനാണു മംഗളൂരു റേഞ്ച് ഐജി ഓഫിസ് ഡിവൈഎസ്പി ആയിരുന്ന ഗണപതി മടിക്കേരിയിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന കെ.ജെ. ജോർജ്, ഇന്റലിജൻസ് എഡിജിപി എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ തൊഴിൽ പീഡനം ആരോപിച്ച് കുറിപ്പ് എഴുതിയ ശേഷമായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button