വാഷിംഗ്ടൺ: അധിനിവേശ രാജ്യമായ ഇസ്രായേലിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഹോളിവുഡ് താരം ജോർജ്ജ് ക്ലൂണി. ഇസ്രായേൽ എയർലൈൻ കമ്പനിയായ എൽ അൽ പരസ്യത്തിനു വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. ഒരു ദിവസത്തിന് 35 ദശലക്ഷമാണ് ക്ലൂണിയ്ക്ക് കമ്പനി പ്രതിഫലമായി ഓഫർ ചെയ്തിരുന്നത്. എന്നാൽ, അധിനിവേശ രാജ്യമായ ഇസ്രായേലിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സഖ്യകക്ഷിയാണെങ്കിലും, സംശയാസ്പദമായ ഒരു രാജ്യവുമായി എയര്ലൈന് ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ഇതിന്റെ പേരിൽ ഒരു മിനിറ്റ് ഉറക്കം പോലും നഷ്ടപ്പെടുത്താനാവില്ലെന്നും ക്ലൂണി വ്യക്തമാക്കി. ലെബനീസ് മനുഷ്യാവകാശ പ്രവർത്തകയായ അദ്ദേഹത്തിന്റെ ഭാര്യ അമൽ അലമുദീനുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments