Latest NewsKeralaNews

200 കോടി ചെലവില്‍ രണ്ടാമതൊരു ഐടി കെട്ടിടം വരുന്നു

കൊച്ചി: 200 കോടി ചെലവില്‍ രണ്ടാമതൊരു ഐടി കെട്ടിടം വരുന്നു. വെളളിയാഴ്ച ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗത്തിൽ സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മിക്കാന്‍ തീരുമാനമായി. ഏഴു ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാകും ഇതിൽ. സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണു 200 കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നത്. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

കമ്പനി സ്വന്തമായി നിര്‍മ്മിച്ച ആദ്യ കെട്ടിടത്തില്‍ ഏഴു ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതില്‍ പാട്ടത്തിന് കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി പണിത എഴു ലക്ഷം ചതുരശ്ര അടിക്കു പുറമേ 65 ലക്ഷം ചതുരശ്ര അടി വിവിധ കോ-ഡവലപേഴ്സ് വഴി പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്‍റെ നിര്‍മാണം മുന്നോട്ടു പോവുകയാണ്.

കമ്പനി പ്രതിനിധികള്‍ കരാറുകാരുമായുളള എല്ലാ നിയമ തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് യോഗത്തെ അറിയിച്ചു. ഇനി കമ്പനിക്ക് നേരത്തെ വിഭാവനം ചെയ്ത രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയും. മുഖ്യമന്ത്രി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button