ഒൻപതു വയസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുംബൈയിലെ ജുഹുവിലാണ് സംഭവം.കുട്ടിയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. ജോലിക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.
കുട്ടിയുടെ പിതാവ് ഗുജറാത്തിലെ ഒരു വസ്ത്രശാലയില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.സഹോദരി ദീപാവലിയോട് അനുബന്ധിച്ച് ബന്ധു വീട്ടില്‍ പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments