Latest NewsNewsIndia

ഒരിക്കല്‍ കണ്ട പ്രവര്‍ത്തകരെ മോദി പിന്നീട് മറക്കില്ല: ബിജെപി പ്രവർത്തകനുമായുള്ള മോദിയുടെ സംഭാഷണം വൈറൽ -വീഡിയോ കേള്‍ക്കാം:

അഹമ്മദാബാദ്: വഡോദരയിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ ഗോപാല്‍ഭായ് ഗോഹിലിന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, തന്നെ പ്രധാനമന്ത്രി വിളിച്ചു എന്നത്. ഒക്ടോബര് 19 നു പ്രധാനമന്ത്രി നേരിട്ട് പ്രവർത്തകനെ വിളിക്കുകയും കുടുംബത്തിന് ദീപാവലി ആശംസകൾ അറിയിക്കുകയുമായിരുന്നു.

പ്രധാനമന്ത്രിയും ഗോപാല്‍ഭായ് ഗോഹിലും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള സംഭാഷണം ഇന്ത്യ ടുഡേയാണ് പുറത്തു വിട്ടത്.ഗുജറാത്തിയിലാണ് സംഭാഷണം.”മോദിജിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ കണ്ട പ്രവര്‍ത്തകരെ അദ്ദേഹം പിന്നീട് മറക്കില്ല. മോദിജി വിളിച്ചത് ഭാഗ്യമായി കരുതുന്നു”വെന്ന് ഗോഹില്‍ ഇന്ത്യ ടുഡേ ചാനലിനോട് പ്രതികരിച്ചു.നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോദിജി തന്നോട് സംസാരിച്ചത്.

താനുമായുള്ള സംഭാഷണം ഒരേ സമയം 25000 ആളുകളാണ് കേട്ടത്. ഒരാളോട് മാത്രം സംസാരിക്കാനും എന്നാല്‍ സംഭാഷണം നിരവധി പേര്‍ക്ക് കേള്‍ക്കാനും സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് അതെന്ന് ഗോഹില്‍ പറയുന്നു.ബിജെപിയുടെ നല്ല പ്രവൃത്തികള്‍ പ്രചരിപ്പിക്കണം. പ്രതിപക്ഷത്തിന്റെ കള്ളക്കഥകളില്‍ ആശങ്കപ്പെടേണ്ടതില്ല. അതൊന്നും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും അനുവദിക്കരുത്.

പകരം പാര്‍ട്ടി ആശയങ്ങളും സത്യവും മാത്രം വിശ്വസിക്കാനും പ്രചരിപ്പിക്കാനും മോദി ഗോഹിലിനോട് ആവശ്യപ്പെടുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം.വാട്ട്സ്ആപ്പ് പോലുള്ള ആപ്ലികേഷന്‍ വഴി പല നുണകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് അത് വിശ്വസിക്കരുത്. അത് ജനങ്ങള്‍ വിശ്വസിക്കില്ല. അത് കൊണ്ട് തന്നെ അത്തരം നുണകളെയും, എതിര്‍പ്രചരണങ്ങളെയും ഭയക്കേണ്ടതില്ല.

നമ്മള്‍ സത്യം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ അതിന് വേണ്ടി ശ്രമിക്കുക. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ രക്തവും വിയര്‍പ്പും നല്‍കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ആ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കണം മോദി പറയുന്നു.ജനസംഘത്തിന്‍റെ പിറവി തൊട്ട് പല ആക്ഷേപണങ്ങളും നാം കേട്ടു എന്നിട്ടും ഒന്നും ബാധിച്ചില്ലല്ലോ എന്ന് മോദി ചോദിക്കുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടാണ് സംഭാഷണം അവസാനിക്കുന്നത്.വഡോദരയില്‍ വ്രാജ് സിദ്ദി ടവറിനു സമീപം സ്റ്റേഷനറി കട നടത്തുകയാണ് ഗോഹില്‍ഭായ്.
വീഡിയോ കേൾക്കാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button