മുംബൈ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന നേതാവ് രംഗത്ത്. ശിവസേന എംപി സഞ്ജയ് റൗത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളി രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തു വന്നത്.
ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ ഇപ്പോള്‍ പ്രാപ്തനായി എന്ന് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടു. മോദി തരംഗത്തിനു അന്ത്യമായി. രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനായി പപ്പു എന്നു വിളിക്കുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളുടെ ശക്തിയാണ്. അവര്‍ വിചാരിച്ചാല്‍ ഏതു നേതാവും പപ്പുവായി മാറും. പലരും രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ചു പരിഹസിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ കേന്ദ്രം ഭരിക്കുന്ന അവസരത്തിലാണ് ശിവസേന ബിജെപിക്കു നേരെ വിമര്‍ശനവുമായി രംഗത്തു വരുന്നത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയ്ക്കു ബിജെപിയുമായി ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്.
Post Your Comments