ബംഗളൂരു : ഡയറി മിൽക്കിൽ പൂപ്പൽ. ഇതേതുടർന്ന് കാഡ്ബറി ഇന്ത്യക്ക് അൻപതിനായിരം രൂപ പിഴ വിധിച്ചു . പിഴ ചുമത്തിയത് ഉപഭോക്തൃ ഫോറമാണ്. ദുരനുഭവം ഉണ്ടായത് ദാർല അനുപമ എന്ന സ്ത്രീയ്ക്കാണ്. പൂപ്പൽ കണ്ടെത്തിയത് ബ്രോഡിപേട്ട് സ്വദേശിനിയായ അനുപമ വാങ്ങിയ റോസ്റ്റ് ആൽമണ്ട് കാഡ്ബറി ഡയറി മിൽക്കിലാണ്.
അനുപമ ചിത്രങ്ങൾ ഉൾപ്പെടെ കാഡ്ബറി ഇന്ത്യയുടെ ഉടമസ്ഥരായ മണ്ടേലസ് കമ്പനിക്ക് മെയിൽ അയച്ചു. എന്നാൽ കമ്പനി വിഷയം പുറത്തറിയിക്കരുതെന്ന് പറഞ്ഞ് അനുപമയെ സമീപിക്കുകയായിരുന്നു. പക്ഷെ അവർ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
അനുപമ സാമ്പിളുകൾ സമർപ്പിച്ചില്ലെന്ന് കമ്പനി വാദിച്ചെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു . കോടതിച്ചെലവിന് 5000 രൂപ നൽകാനും ഒപ്പം 90 രൂപ ചോക്കളേറ്റിന്റെ വിലയായി നൽകാനും ഫോറം ഉത്തരവിട്ടു.
Post Your Comments