ന്യൂഡല്‍ഹി: തൃശ്ശൂര്‍ സ്വദേശിനി അടക്കം രണ്ട് വിദ്യാര്‍ഥിനികളെ ഡല്‍ഹിയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി. സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശ്ശൂര്‍ സ്വദേശിയുടെ മകള്‍ അഞ്ജലി, ബിഹാര്‍ സ്വദേശിനി ശ്രുതി മിശ്ര എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ അടുത്തുള്ള കടയില്‍ പുസ്തകം വാങ്ങാനായി പോയതായിരുന്നു ഇവര്‍. വീട്ടിലേക്ക് മടങ്ങും വഴി ഇവരെ കാണാതാവുകയായിരുന്നു. രണ്ട് വിദ്യാര്‍ഥിനികളും കടയില്‍ നിന്നും പുസ്തകം വാങ്ങി തിരിച്ച് വരുന്നത് കണ്ടവരുണ്ട്.
ഗ്രൈറ്റര്‍ നോയ്ഡയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. കുട്ടികള്‍ ലഹരിമാഫിയകളുടെ പിടിയില്‍ പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നായി പ്രദേശവാസികള്‍ പറയുന്നുണ്ട്.
Post Your Comments