ബെംഗളൂരു: മൈസൂര്‍ രാജ്യം ഭരിച്ച ടിപ്പു സുല്‍ത്താന്റെ മരണം ചരിത്രപ്രാധാന്യമുള്ള സംഭവമാണെന്നു വിശേഷിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. ബ്രിട്ടീഷുകാരമായി പോരാടിയ ടിപ്പു ടൈഗര്‍ ഓഫ് മൈസൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിതാവ് ഹൈദര്‍ അലിയുടെ പിന്‍ഗാമിയായിട്ടാണ് ടിപ്പു രാജ്യം ഭരണം ഏറ്റെടുത്തത്.
1782-1799 കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം മൈസൂര്‍ രാജ്യത്തെ നയിച്ചത്. ടിപ്പു യുദ്ധത്തിനു വേണ്ടി മൈസൂര്‍ റോക്കറ്റ് വികസിപ്പിച്ചെടുത്തിരുന്നു. ഇതു കാരണം രാഷ്ട്രപതി ‘പയനിയര്‍’ എന്നും ടിപ്പുവിനെ വിശേഷിപ്പിച്ചു.
കര്‍ണാടക നിയമസഭയില്‍ വിധാന്‍ സൗധയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് 2015 മുതല്‍ ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചു വരികയാണ്. പക്ഷേ ബിജെപി ഈ ആഘോഷങ്ങള്‍ക്കു എതിരയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments