Latest NewsIndiaNews

പ്രശസ്ത ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: പ്രശസ്ത ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ്​ നഗരത്തതിലെ റിങ്​ റോഡിലാണ്​ അപകടമുണ്ടായത്​. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഭര്‍ത്താവ്​ അബ്ദുള്‍ നദീമാണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലക്ക്​ പരിക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഇവര്‍ക്ക്​​ രണ്ട് വയസുള്ള കുട്ടിയുണ്ട്. വിഷാദത്തിനും ആത്മഹത്യ​ക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. പ്രചരണത്തി​​​െന്‍റ ഭാഗമായി രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ സ്കൂളുകളിലും കോളേജുകളിലും ബോധവത്​കരണ പരിപാടികള്‍ നടത്തിയിരുന്നു.

വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന കുറച്ച്‌​ വര്‍ഷം മുമ്പ് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ബുള്ളറ്റ്​ എതിരെ വരുന്ന ട്രക്കിന് ഇടിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു. വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും എതിരെ ബോധവത്കരണ പരിപാടികളുമായി രാജ്യത്തുടനീളം തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button