Latest NewsNewsIndia

കാറപകടത്തില്‍ ലോക ചാമ്പ്യന്‍ മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞില്‍ നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് ലോക ചാമ്പ്യനടക്കം അഞ്ച് കായികതാരങ്ങള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയിലാണ് അപകടം. കാറിലുണ്ടായിരുന്ന നാലുപേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ സാക്ഷം യാദവിനെയും രോഹിതിനെയും ഡല്‍ഹി ഷാലിമാര്‍ബാഗിലെ മാക്സ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോസ്കോയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യനായിരുന്ന സാക്ഷം യാദവ്, തികംചന്ദ്, സൌരഭ്, യോഗേഷ്, വിദ്യാര്‍ഥിയായ ഹരീഷ് റോയ് എന്നിവരാണ് മരിച്ചത്. രോഹിതിനാണ് പരിക്കേറ്റത്.

അപകടത്തില്‍പെട്ട് കാര്‍ ഒന്നിലേറെ തവണ മറിഞ്ഞു. പൂര്‍ണമായും തകര്‍ന്ന് മുകള്‍ഭാഗം ഇളകിമാറി. കാര്‍ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് പാനിപ്പത്തിലേക്കുള്ള വഴിയില്‍ ആലിപ്പൂരിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാക്ഷമിനെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button