Latest NewsKeralaNews

അത് പറഞ്ഞത് വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാട്; ചിന്തയ്‌ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി

കോഴിക്കോട്: ഷാന്‍ റഹ്മാന്‍ ഈണമിട്ട ജിമ്മിക്കി കമ്മല്‍ എന്ന ഗാനം കാരണം പുലിവാല്‍ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ജിമിക്കി കമ്മല്‍ പാട്ടിനെ കീറി മുറിച്ചതോടെ ട്രോള്‍ ഗ്രൂപ്പുകാര്‍ക്ക് ചിന്ത ഒരു ഇര ആകുകയായിരുന്നു. സംഭവത്തില്‍ ചിന്തയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ വിമർശനവുമായി രംഗത്തെത്തിയത്. വലിയ പദവികളിലിരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം അത് സ്വാഭാവികമാണെന്നും ശാരദക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച്‌ കിടക്കുന്ന ആര്‍ഷഭാരത സംസ്കാരം. ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.’ ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്.
ഇതു കേള്‍ക്കാതെ ജിമിക്കിക്കമ്മലും സെല്‍ഫിയും സെലക്‌ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button