KeralaLatest NewsNews

കേരളത്തിന്‌ പുതിയ രണ്ട് ട്രെയിനുകള്‍ :10 ട്രെയിനുകളുടെ യാത്രാസമയവും കുറയും

തിരുവനന്തപുരം•നവംബര്‍ ഒന്നിന് പുതിയ റെയില്‍വേ ടൈംടേബിള്‍ നിലവില്‍ വരുന്നതിനോപ്പം കേരളത്തിന്‌ പുതിയ രണ്ട് ട്രെയിനുകളും. കൂടാതെ വേഗത വര്‍ദ്ധിപ്പിക്കുന്നതിലൂടെ 10 പ്രധാന ട്രെയിനുകളുടെ യാത്രാ സമയം 10 മുതല്‍ 30 മിനിറ്റ് വരെ കുറയുകയും ചെയ്യും.

ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസ് ((19424-19423), ബൈ-വീക്ക്‌ലി മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (16356-16355) എന്നിവയാണ് പുതിയ ട്രെയിനുകള്‍.

പരശുരാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ്, എറണാകുളം-ഓഖ എക്സ്പ്രസ്, തിരുവനന്തപുരം-വേരാവല്‍ എക്സ്പ്രസ്, കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ്, കൊച്ചുവേളി-ബികാനര്‍ എക്സ്പ്രസ് എന്നീ എക്സ്പ്രസ് ട്രെയിനുകളുടെയും എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം ജംഗ്ഷന്‍-പാലക്കാട്‌ ജംഗ്ഷന്‍ മെമു എന്നിവയുടെ യാത്രസമയത്തില്‍ മാറ്റമുണ്ടാകും.

മറ്റു പ്രധാന മാറ്റം സംസ്ഥാനത്ത് കൂടി ഓടുന്ന മൂന്ന് ട്രെയിനുകളുടെ ദൂരം വര്‍ദ്ധിപ്പിച്ചതാണ്. ചെന്നൈ സെന്‍ട്രല്‍-പളനി എക്സ്പ്രസ് (22651-22652) പൊള്ളാച്ചി വഴി പാലക്കാട്‌ ജംഗ്ഷന്‍ വരെ നീട്ടും. തിരുവനന്തപുരം-പാലക്കാട് ടൌണ്‍ അമൃത എക്സ്പ്രസ് (16343-16344) മധുര വരെ നീട്ടും. ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് (16723-16724) കൊല്ലം വരെ നീട്ടാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button