മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്, ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മകളെക്കുറിച്ച് വിഷമം പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും വെടിയേറ്റു താഴേയ്ക്ക് വീഴുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മദ്ധ്യതുര്‍ക്കിയിലെ കെയ്സേരിയില്‍ നിന്നും അയ്ഹാന്‍ ഉസുന്‍ എന്ന പിതാവാണ് ജീവത്യാഗം ചെയ്യുന്നത്. ഫെയസ്ബുക്കില്‍ ലൈവായി തന്റെ പിഴവുകള്‍ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു ആ ജീവത്യാഗം. മകളോട് സ്വന്തം കാര്യം നീതന്നെ നോക്കൂയെന്ന് പറഞ്ഞുകൊണ്ടാണ് തലയിലേക്ക് നിറയൊഴിച്ചത്. മരണം താന്‍ സ്വയം തിരഞ്ഞെടുത്തതാണെന്നും ആര്‍ക്കുമതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഞാന്‍ പോകുന്നു, വിട, നിന്റെ കാര്യം നിനക്ക് തന്നെ നോക്കാം. എന്നായിരുന്നു ഉസൂന്റെ അവസാന വാക്ക്.
തന്നെ ഈ നിലയില്‍ മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്റെ ശവം കാണാന്‍ പോലും വന്നേക്കരുതെന്നും പറയുന്നുണ്ട്. ഒരു ഫോണ്‍കോളിലൂടെയാണ് മകള്‍ തന്റെ വിവാഹം നടന്ന കാര്യം അറിയിച്ചതെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉസൂന്‍, ഫേസ്ബുക്കിലെ ലൈവ് ആത്മഹത്യക്കിടെ പറഞ്ഞു.
മകളുടെ വിവാഹത്തിനിടെ ആരും തന്നെ തിരക്കിയില്ല. ആ പെണ്‍കുട്ടിക്ക് ഒരച്ഛനുണ്ടെന്ന കാര്യം ആരും തിരക്കിയില്ല. ഉസൂന്റെ ഭാര്യാപിതാവാണ് അച്ഛന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിക്കൊടുത്തത്. തന്നെ ഒരു സാധാരണ മനുഷ്യനായിപ്പോലും ആരും പരിഗണിച്ചില്ലെന്നും ഇതിലും വലിയ അധിക്ഷേപങ്ങള്‍ വരാനില്ലെന്നും ഉസുന്‍ പറഞ്ഞു. തന്റെ ഭാര്യയും മകളുടെ വിവാഹക്കാര്യം നേരിട്ടുവന്നറിയിച്ചില്ലെന്ന് ഉസൂന്‍ പരിഭവപ്പെടുന്നു.
മകളോ ഭാര്യയോ തന്നെ പരിഗണിക്കാത്തതില്‍ അങ്ങേയറ്റത്തെ വിഷമത്തോടെയാണ് താനിത് ചെയ്യുന്നതെന്നും ഉസൂന്‍ പറഞ്ഞു. ലൈവ് സ്ട്രീമിനിടെ, ഉസൂനോട് ജീവനൊടുക്കരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇത് ലൈവ് സ്ട്രീം ചെയ്യുന്നത് തന്റെ അവകാശമാണെന്ന് പറഞ്ഞാണ് കൈത്തോക്കെടുത്ത് ഉസുന്‍ സ്വയം നിറയൊഴിക്കുന്നത്. ഉടന്‍ തന്നെ താഴേയ്ക്ക് വീഴുകയും ചെയ്യുന്നുണ്ട്.
Post Your Comments