ആല്‍വാര്‍: ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന്‍ തൂങ്ങി മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. നിര്‍മ്മല്‍ കുമാവത് എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന് തൂങ്ങി മരിച്ചത്. കാമുകിയോടുള്ള പ്രണയം കാണിക്കുന്നതിന് വേണ്ടിയാണ് നിര്‍മ്മല്‍ ഫേസ്ബുക്ക് ലൈവില്‍ തൂങ്ങി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും, നിനക്ക് വേണ്ടി ഞാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നും ഫേസ്ബുക്കില്‍ ലൈവില്‍ നിര്‍മ്മല്‍ പറഞ്ഞെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഫേസ്ബുക്ക് ലൈവില്‍ വന്ന് കാമുകി തന്നെ ചതിച്ചെന്ന് പറഞ്ഞ നിര്‍മ്മല്‍ പിന്നീട് മരിക്കാന്‍ വേണ്ടി ഗുളിക കഴിച്ചു. പിന്നീടാണ് തൂങ്ങിയത്. രണ്ട് മണിക്കൂറോളം വീഡിയോ ലൈവില്‍ കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാര്‍ ആരും തന്നെ നിര്‍മ്മലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും, ആളുകള്‍ സാഡ് ഇമോഷന്‍ മാത്രമാണ് കമന്റ് ചെയ്തതെന്നും പോലീസ് പറയുന്നു.
Post Your Comments