അബുദാബി•ബള്‍ഗേറിയില്‍ നിന്നുള്ള പൗള്‍ട്രി ഇറക്കുമതി യു.എ.ഇ നിരോധിച്ചു. ബള്‍ഗേറിയില്‍ നിന്നുള്ള എല്ലാ വളര്‍ത്തുപക്ഷികള്‍, വന്യപക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍, അടവയ്ക്കാനുള്ള മുട്ടകള്‍ എന്നിവയും ഇവയുടെ താപ സംസ്കരണം നടത്താത്ത ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചതായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രലയം അറിയിച്ചു.
അവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് സാന്നിധ്യം കണ്ടെത്തിയതായ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
അതേസമയം, താപസംസ്കരണം നടത്തിയ ഇറച്ചിയും മുട്ടയും പൗള്‍ട്രി വെയ്സ്റ്റും ഇറക്കുമതി ചെയ്യുന്നതിന് വിലക്കില്ല.
നേരത്തെ, നെതര്‍ലന്‍ഡ്സ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഇറക്കുമതി യു.എ.ഇ നിരോധിച്ചിരുന്നു.
Post Your Comments