ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കരസേന മോധാവി ബിപിന്‍ റാവത്ത്. ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന സംയുക്ത തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഷോപ്പിയാനിലെ 13 ഗ്രാമങ്ങളിലാണ് സൈന്യത്തിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്.
ഉള്‍പ്രദേശങ്ങളിലെ സുരക്ഷാമുന്‍കരുതലുകളില്‍ ആശങ്കയുണ്ടെന്നും ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതായും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കരസേന മേധാവി പറഞ്ഞു. രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്.പി.എഫ് എന്നീ സൈനിക വിഭാഗങ്ങളും ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. സുഗാന്‍, ഹെഫ്, ശിര്മാല്, നാഗ്ബാല്‍, ബാര്ഭുഗ്, ചിത്രഗാം, തര്കവാന്ഗം, മല്ദീര, കാശ്യു, കദ്ഗ്രാം, നുല്ല്യപോഷ്വാരി എന്നിവിടങ്ങളില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.
Post Your Comments