ന്യൂഡല്‍ഹി: വാരണാസിയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ശ്രീരാമന്റെ ചിത്രത്തില്‍ മുസ്ലീം സ്ത്രീകള്‍ ആരതി ഉഴിഞ്ഞതിനെതിരെ ഫത്ത്വ പുറപ്പെടുവിച്ച് മദ്രസ്സ. ദിയോബന്ദിലെ ദാരുള്‍ ഉലം ആണ് ഫത്ത്വ ഇറക്കിയത്. അല്ലാഹുവിനെ അല്ലാതെ മറ്റു ദൈവങ്ങളെ മുസ്ലീം സ്ത്രീ പുരുകന്മാര് ആരാധിക്കരുതെന്നും മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുസ്ലീങ്ങള്‍ ആയിരിക്കില്ലെന്നും ഫത്ത്വയില്‍ പറയുന്നു. ശനിയാഴ്ചയാണ് ദാരുള്‍ ഉലം ഫത്ത്വ ഇറക്കിയത്.
മുസ്ലീങ്ങള്‍ വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന കല്പനയും അടുത്തകാലത്ത് ഈ മദ്രസ്സ അധികൃതരില്‍ നിന്നുണ്ടായിരുന്നു. ഇത്തരം നടപടി ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇവരുടെ നിലപാട്. അനാവശ്യമായി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അതിനെതിരായ ഫത്ത്വ ഉചിതമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.
തന്റെയോ ഭാര്യയുടെയോ ചിത്രം ഒരുവന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമികമാണോ എന്ന് ഒരാള്‍ ഉന്നയിച്ചതിനു മറുപടിയായാണ് ദാരുള്‍ ഉലം ഈ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ പുരികം ഷെപ്പ് ചെയ്യുന്നതും ത്രെഡ് ചെയ്യുന്നതും മുടിമുറിക്കുന്നതും വിലക്കി നേരത്തെ ഫത്ത്വ ഇറക്കിയതു ഈ മദ്രസ്സയാണ്. ഇസ്ലാമിനു കീഴില്‍ ഇതെല്ലാം വിലക്കപ്പെട്ടതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.
Post Your Comments