CinemaLatest NewsKollywood

വിക്രം ചിത്രത്തിൽ നിന്നും തൃഷ പിന്മാറി

നടൻ വിക്രമിന്റെ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ സാമി സ്‌കൊയറിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയിൽ ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ഹരിയാണ്. ചിത്രത്തിൽ തൃഷയും കീർത്തി സുരേഷുമാണ് നായിക കഥാപാത്രങ്ങളായി എത്തുന്നത്.എന്നാൽ തൃഷയുടെ സമൂഹമാധ്യമത്തിലൂടെയുള്ള ഒരു അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ചില കാരണങ്ങളാൽ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്നും ചിത്രത്തിന്റെ പ്രവർത്തകർക്ക് ആശംസകൾ നേരുന്നു എന്നുമാണ് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

എന്നാൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു വാർത്തയെകുറിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്നും ചിത്രത്തിനെക്കുറിച്ചും മറ്റു താരങ്ങളെക്കുറിച്ചും അന്വേഷിച്ചപ്പോഴെല്ലാം കൃത്യമായ വിവരങ്ങൾ നടിയ്ക്ക് നല്കിയിരുന്നെന്നും തൃഷയുടെ ഈ തീരുമാനം തികച്ചും പക്വതയില്ലായ്മയാണെന്നും അവർ പറയുന്നു. എന്ത് അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഈ പിന്മാറ്റമെന്ന് നടി അറിയിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ നടി അറിയിച്ചതിനപ്പുറം കാര്യങ്ങളിൽ തങ്ങൾക്ക് വ്യക്തതയില്ലെന്നും അവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button