കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്കു എതിരെ നടപടി വേണമെന്നു ഹര്‍ജിയില്‍ ആവശ്യട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളമെന്നു ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണ് കലക്ടര്‍ ടി.വി.അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. കോടതിയുടെ പരിഗണയിലുള്ള വിഷയത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് കോടതി അലക്ഷ്യമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
Post Your Comments