ചണ്ഡിഗഡ്: ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്. ഗുര്‍മീതിനെതിരായ കോടതിവിധിക്കു മുന്‍പ് ഉണ്ടായ ലഹളയെ തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ഹണിപ്രീത് ഈ മാസം ആദ്യമാണു പിടിയിലായത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ ചുമത്തിയിട്ടുള്ളത്.
അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25നാണ് ഗുര്‍മീതിനെ റോഹ്തകിലെ സുനരിയ ജയിലില്‍ പ്രവേശിപ്പിച്ചത്. ഗുര്‍മീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ കഠിനതടവാണ് ഗുര്‍മീതിനു വിധിച്ചിരിക്കുന്നത്. തുടർന്നുണ്ടായ കലാപത്തില്‍ 41 പേര് മരിച്ചിരുന്നു. ഈ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഹണിപ്രീതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments