Latest NewsNewsIndia

ഗു​ര്‍​മീ​ത് റാം ​റ​ഹീ​മി​ന്‍റെ വളർത്തുമകളുടെ റിമാൻഡ് കാലാവധി നീട്ടി

ച​ണ്ഡി​ഗ​ഡ്: ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ദേ​ര സ​ച്ച സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹീ​മി​ന്‍റെ ദ​ത്തു​പു​ത്രി ഹ​ണി​പ്രീ​ത് ഇ​ന്‍​സാ​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്. ഗു​ര്‍​മീ​തി​നെ​തി​രാ​യ കോ​ട​തി​വി​ധി​ക്കു മു​ന്പ് ഉ​ണ്ടാ​യ ല​ഹ​ള​യെ തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വെ​ട്ടി​ച്ച്‌ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഹ​ണി​പ്രീ​ത് ഈ ​മാ​സം ആ​ദ്യ​മാ​ണു പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ദ്രോ​ഹ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണു ഹ​ണി​പ്രീ​തി​നെ​തി​രേ ചുമത്തിയിട്ടുള്ളത്.

അ​നു​യാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഓ​ഗ​സ്റ്റ് 25നാ​ണ് ഗു​ര്‍​മീ​തി​നെ റോ​ഹ്ത​കി​ലെ സു​ന​രി​യ ജ​യി​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​ര്‍​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് 20 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വാ​ണ് ഗു​ര്‍​മീ​തി​നു വി​ധി​ച്ചി​രി​ക്കു​ന്ന​ത്. തുടർന്നുണ്ടായ ക​ലാ​പ​ത്തി​ല്‍ 41 പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഈ ​ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഹ​ണി​പ്രീ​താ​ണെ​ന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button