ജയിലിൽ നഗ്നയായി നൃത്തം ചെയ്തതിനും പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും വനിതാതടവുകാരിക്ക് ആറ് മാസത്തേക്ക് അധികതടവ് ശിക്ഷ. 23 കാരിയായ എമിറേറ്റി യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് തടവിലാക്കിയത്. യുവതി നൃത്തം ചെയ്തു എന്നത് വാസ്തവമാണെന്നും എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയിരുന്നതായാണ് യുവതി പറഞ്ഞതെന്ന് സഹതടവുകാരി മൊഴി നൽകി.
യുവതി നൃത്തം ചെയ്യുന്നത് കണ്ടു കൊണ്ട് വന്ന പോലീസ് ഉദ്യോഗസ്ഥ യുവതിയെ ചോദ്യം ചെയ്യുകയും തുടർന്ന് യുവതി പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന് യുവതി നടുവിരൽ ഉയർത്തിക്കാണിക്കുകയും ഉദ്യോഗസ്ഥയുടെ മുടി പിടിച്ചുപറിക്കാൻ ശ്രമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments