ചെന്നൈ: ഏത് പ്രത്യാഘാതങ്ങള്‍ വേണമെങ്കിലും അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന് നടൻ വിശാൽ. ഇന്നലെ വിശാലിന്‍റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇൗ സര്‍ക്കാരിലെ ആരെ വേണമെങ്കിലും താന്‍ വിമര്‍ശിക്കും. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താന്‍ തിരഞ്ഞെടുത്ത സമയമാണ് സംശയം ജനിപ്പിക്കുന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെ ഇനിയും അയക്കാനും വിശാൽ ആവശ്യപ്പെട്ടു.
മെര്‍സല്‍ സിനിമയുടെ വ്യാജ കോപ്പി കണ്ട എച്ച്. രാജക്കെതിരെ നടപടി വൈകുന്നതെന്താണ്. മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്കാന്തി ഇൗ കാര്യത്തില്‍ കാണിക്കുന്നില്ല. രാജയെ പോലെയുള്ള ഒരാൾ മറ്റുള്ളവര്‍ക്ക് മാതൃകയാകും എന്നും വിശാല്‍ ചോദിച്ചു.
Post Your Comments