
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ 7ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. അഞ്ചല്‍ ശബരിഗിരി സ്കൂളിലാണ് സംഭവം.
7 ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്കൂളിന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയക്കിയെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ശബരിഗിരി സ്കൂള്‍ മാനേജ്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തതെന്നാണ് മനസിലാക്കുന്നതെന്നും മാനേജ്മെന്റ് പറഞ്ഞു.
Post Your Comments