KeralaLatest NewsNews

കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ തോമസ് ചാണ്ടി

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കളക്ടര്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേട്ടില്ലെന്നു മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ് കളക്ടര്‍ പരിശോധിച്ചത്. ഇതു സംബന്ധിച്ച പരാതി വാട്ടര്‍വേള്‍ഡ് കമ്പനി റവന്യൂ സെക്രട്ടറിക്കു നല്‍കി. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് നല്‍കിയിരുന്നു. ഇതിനു എതിരെയാണ് മന്ത്രി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button