മുംബൈ: പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്നു കല്യാണിലേക്ക് യാത്ര ചെയ്ത പെൺകുട്ടിയാണ് ട്രെയിനിൽ നിന്ന് ചാടിയത്. ട്രെയിനില്‍ കയറുമ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഒരു യുവാവ് കമ്പാര്‍ട്ട്മെന്റില്‍ കയറി. ഇയാളോട് ഇറങ്ങിപ്പോകാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇറങ്ങിയില്ല. തന്റെ അടുത്തേക്ക് ഇയാൾ നടന്ന് വരുന്നത് കണ്ട് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
പെണ്‍കുട്ടിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനായി തെരച്ചില്‍ തുടരുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
Post Your Comments