ചെന്നെ: തമിഴ് സിനിമാ താരവും നിർമാതാവുമായ വിശാലിന്റെ സിനിമ നിർമാണ കമ്പനിയായ ഫിലിം ഫാക്ടറിയിൽ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. ജി.എസ്.ടി അടയ്ക്കുന്നതിൽ വിശാലിന്റെ സിനിമ നിർമാണ കമ്പനി പിഴവ് വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.
തമിഴ് നടികർ സംഘത്തിന്റെസെക്രട്ടറിയും തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡൻറും കൂടിയാണ് വിശാൽ. 2013ലാണ് വിശാൽ ഫിലിം ഫാക്ടറി സ്ഥാപിച്ചത്. വിജയ് ചിത്രം ‘മെർസൽ’ ചിത്രത്തിൽ ജി.എസ്.ടിയെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരെ വിശാൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.
Post Your Comments