അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയെ (ജിഎസ്ടി) പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയുടെ പൂര്‍ണരൂപം ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നാണെന്നു രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജിഎസ്ടി കോണ്‍ഗ്രസ് വിഭാവനം ചെയ്ത പദ്ധതിയാണ്. പക്ഷേ മോദി സര്‍ക്കാരിന്റെ നടപടികള്‍ കാരണം അതിനു സുതാകര്യത നഷ്ടമായി. ഗുജറാത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ഗുജറാത്തിലെ സാധാരണക്കാരെ അടിച്ചമര്‍ത്താനാണ്. അതു സാധിക്കാതെ വന്നതോടെ അവരെ വാങ്ങാനുള്ള നീക്കം തുടങ്ങി. പക്ഷേ ഗുജറാത്തിലെ യുവാക്കാളെ വാങ്ങാന്‍ കഴിയില്ല. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിക്കു സാധിച്ചില്ല. ഇതില്‍ യുവജനങ്ങള്‍ അസംതൃപ്തരാണ്. ബിജെപി പറയുന്നത് ഞങ്ങള്‍ യുവാക്കളുടെയും കര്‍ഷകരുടെയും സര്‍ക്കാരാണ് എന്നാണ്. പക്ഷേ വലിയ വ്യവസായികള്‍ക്കായി സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാവപ്പെട്ടവരുടെയും യുവാക്കളുടെയും പ്രതിനിധികളായി ഗുജറാത്തില്‍ അധികാരം കരസ്ഥമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments