പ്രവാസികള്‍ക്കായി കെഎസ്‌എഫ്‌ഇയുടെ പ്രത്യേക സമ്പാദ്യപദ്ധതി. പ്രവാസി ചിട്ടിയില്‍ നിക്ഷേപിക്കുന്ന തുക കിഫ് ബി വഴി വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് സർക്കാരിന്റെ നീക്കം. പ്രവാസികളുടെ സമ്പാദ്യ സുരക്ഷിതത്വവും നാടിന്റെ വികസനവും ലക്ഷ്യമാക്കിയാണ് കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി നടപ്പിലാക്കുക. കിഫ്ബി വഴിയുളള തുക വിനിയോഗത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ധനമന്ത്രി അറിയിച്ചു.എല്ലാ മേഖലയിലും ഇടപെടാന്‍ കഴിയുന്ന രീതിയില്‍ കെഎസ്‌എഫ്‌ഇ മികച്ച ബാങ്കിംഗ് ഇതര സ്ഥാപനമായി മാറുന്നതിന്റെ വലിയ ചുവടുവയ്പ്പാണ് പ്രവാസി ചിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം പ്രവാസികളെ അംഗങ്ങളാക്കി 20,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Post Your Comments